അമ്മ
ജനനം മുതൽ മരണം വരെ കരുതൽ കൊണ്ട് വലയം തീർത്ത് രാത്രിയോ നിൻ മടിത്തട്ടിൽ കിനാവുകളോരോന്നു നുണഞ്ഞ് ചെറുകഥകളതോ ശ്രവിച്ച് നിദ്രയിലേക്കടുക്കുന്നു കുളിരണിയിക്കും സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേകാൻ താരാട്ടും എവിടെയും പൂജിക്കപ്പെടേണ്ട പ്രതീകം ഇരവിൽ നഗ്നതയിലവൾ കരയവേ വെളിച്ചത്തിലോ പ്രതീക്ഷകൾ പുകയിലെരിഞ്ഞൊടുങ്ങുന്നു . പരാതിയോ പരിഭവങ്ങളോ തീരെയില്ല . ഹൃദയം പോലും വാടകയ്ക്കു ലഭിക്കുമീ ലോകത്ത് ചെകുത്താനെ രാജാവായ് വാഴ്ത്തുമീ ലോകത്ത് സ്വയമൊരായുധമായ് ചെറുത്ത് നില്ക്കാൻ നിൻ കുഞ്ഞിൻ കരുതലായ് നിൻ കുഞ്ഞിൻ വെട്ടമായ് മണ്ണിലെ മർത്യനും വിണ്ണിലെ ദേവനും ഒരു പോലുള്ള അഹങ്കാരമവൾ നൊമ്പരമേറിടും നിമിഷത്തിലെപ്പോഴും അനശ്വര ശാന്തിയേകുന്നു നിത്യവും .
Really awesome theme!
Added 5 days ago by Michael KorsYes, you are right!
Added 5 days ago by Michael KorsYep!
Added 5 days ago by Michael KorsLots of good wishes!
Added 5 days ago by Michael KorsReally awesome theme!
Added 5 days ago by Michael Kors